നെയ്യാറ്റിന്‍കരയില്‍ എം വിജയകുമാര്‍?

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് അത് ഗൗരവമായി തീരുമാനിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതുമുഖങ്ങള്‍ പലരെയും പരിഗണിച്ചെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ആര്‍. സെല്‍വരാജ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്. വിജയകുമാര്‍ സ്ഥാനാര്‍ഥിയായാല്‍ നെയ്യാറ്റിന്‍കര നിലനിര്‍ത്താനാവുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നത്.
ആര്‍. സെല്‍വരാജ് പാര്‍ട്ടിവിട്ട സാഹചര്യവും എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും തരണം ചെയ്യുന്നതിന് ശക്തമായ പ്രചാരണമാണ് സി.പി.എം. നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications