ആനക്കലി പമ്പിനോടും;നഷ്ടം 1.5 ലക്ഷം

വെള്ളിയാഴ്ച പുലര്‍ച്ചെ എംസി റോഡില്‍ പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പമ്പിലായിരുന്നു സംഭവം. ആലപ്പുഴയില്‍ എഴുന്നള്ളത്തിന് കൊണ്ടുപോവുകയായിരുന്ന രാജശേഖരന്‍ പമ്പടിച്ചു തകര്‍ക്കുകയായിരുന്നു.
ആനയെ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് ഇന്ധനം നിറയ്ക്കാനായാണ് പമ്പില്‍ നിര്‍ത്തിയത്. ഈ സമയം ആന ലോറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതാണ് കുഴപ്പമായത്. ആന കണ്ടെത്തിയ ചവിട്ടുപടി പെട്രോള്‍ ഡിസ്‌പെന്‍സിങ് യൂണിറ്റായിരുന്നു. ആനയുടെ ചവിട്ടില്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ തകര്‍ന്നു. പിന്നീട് പാപ്പാന്‍മാര്‍ ആനയ്ക്കു കൂച്ചുവിലങ്ങിടുകയായിരുന്നു.












Click it and Unblock the Notifications