ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കലാപം

നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് നേതൃത്വം സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ശെല്‍വരാജ് എതിര്‍സ്ഥാനാര്‍ഥിയായി വരണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹമെന്നും വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ശെല്‍വരാജ് തന്നെ രംഗത്തിറങ്ങുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ഇതിനനുസരിച്ചാണ് ഇടതുപാളയത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രാജിയ്ക്ക് ശേഷം യുഡിഎഫില്‍ ചേരുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന് പറഞ്ഞ ശെല്‍വരാജ് തന്റെ നിലപാട് മാറ്റിയതും ഇത്തരത്തില്‍ ചിന്തിക്കാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിക്കുന്നു.












Click it and Unblock the Notifications