ഒസാമ പാക്കിസ്ഥാനില്‍ 5വീടുകളില്‍ 9വര്‍ഷം താമസിച്ചു

ഒസാമയുടെ ഏറ്റവും ഇളയ ഭാര്യ അമല്‍ അഹമ്മദ് അബ്ദുല്‍ ഫത്താഹിന്റേതാണ് ഈ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാന്‍ അന്വേഷണ ഉദ്യോഗസ്ഥരോടാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പാക്കിസ്ഥാനിലായിരുന്നപ്പോള്‍ ഒസാമയ്ക്കു ജനിച്ച നാലു മക്കളില്‍ രണ്ടു പേര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജനിച്ചതെന്നും ഒസാമയുടെ ഭാര്യ അറിയിച്ചു.
വിശുദ്ധ പോരാളിയാവണം ജീവിതപങ്കാളി എന്നാഗ്രഹിച്ച തന്റെ വിവാഹം 2000ലാണ് നടന്നത്. വിവാഹത്തോടെ കറാച്ചിയില്‍ എത്തി. പിന്നീട് അഫ്ഗാനിലായിരുന്ന ഒസാമയ്ക്കടുത്തെത്തി. അദ്ദേഹത്തിന്റെ മറ്റു രണ്ടു ഭാര്യമാര്‍ക്കൊപ്പം കാണ്ഡഹാറിനു സമീപമുള്ള കൃഷിത്തോട്ടത്തിലായിരുന്നു അക്കാലത്ത് ഒസാമയുടെ താമസം.


Click it and Unblock the Notifications