കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടട്ര: രവി ഋഷിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: വിവാദമായ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വെക്ട്ര ഉടമ രവി ഋഷിയ്‌ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ ഋഷിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങളാണ് സിബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്. ടട്ര ട്രക്കുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് അതിലൊന്ന്.

ടട്ര ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടി രൂപ കോഴ വാഗ്ദാനം നടത്തി എന്നതിനെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. രാജ്യം വിട്ടു പോകരുതെന്ന് ഋഷിയോട് സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
The Central Bureau of Investigation (CBI) has reportedly issued a lookout notice against Vectra Chief Ravi Rishi.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X