നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകം

സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ്. അതിനാല്‍ രണ്ട് നാവികരും ഇന്ത്യന്‍ നിയമത്തിന് വിധേയമായേ തീരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വീണ്ടും ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
കുറ്റാരോപിതരായവര്‍ക്ക് ഇന്ത്യയില്‍ നീതി ലഭിക്കാനുള്ള വഴി തേടാവുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്.
ഇറ്റലിക്കാരായ രണ്ട് നാവികര്‍ ഇന്ത്യന്‍ നിയമം ബാധമാകുന്ന സ്ഥലത്ത് വെച്ച് ഒരു കുറ്റം ചെയ്തു. അതുകൊണ്ട് അവര്‍ ഇന്ത്യയില്‍ വിചാരണയ്ക്ക് വിധേയമായേ പറ്റൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications