പത്ര ഏജന്റ് സമരം തുടരുന്നു, പരസ്യം കുറയുന്നു

ഏജന്റ്മാരുടെ സമരം കാരണം പത്രങ്ങളില്‍ സംസ്ഥാനത്തിനകത്ത് നിന്നുള്ള പരസ്യങ്ങള്‍ ഏകദേശം പൂര്‍ണമായി നിലച്ചിരിയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പരസ്യങ്ങളാണ് പത്രങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. സമരം ഇങ്ങനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അതും നിലയ്ക്കും.
കൊച്ചിയിലെ ഒരു മലയാള പത്രത്തില്‍ നിന്ന് മാത്രം ഇതുവരെ ആറ് കോടിരൂപയുടെ പരസ്യം പിന്വലിയ്ക്കപ്പെട്ടത്രെ. മറ്റൊരു പത്രത്തിനും ഇതിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്‍കിട സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കുന്നത്. ഇതില്‍ പലതും നേരത്തേ തന്നെ നിശ്ചയിച്ചതനുസരിച്ച് നല്‍കുന്നതാണ്. പുതിയ സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങള്‍ നിറുത്തിവയ്ക്കാന്‍ വന്‍കിട പരസ്യകമ്പനികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ വ്യത്യസ്ഥ ന്യായങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്താനുള്ള ശ്രമത്തിലാണ് വിവിധ പത്രസ്ഥാപനങ്ങളിലെ പരസ്യ വിഭാഗം.
തിരുവനന്തപുരത്ത് മാത്രമാണ് വലിയ തകരാറില്ലാതെ പത്ര വിതരണം നടക്കുന്നത്. ആലപ്പുഴയില്‍ 75 ശതമാനം പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. മറ്റ് ജില്ലകളില്‍ 30 ശതമാനത്തോളം പത്രങ്ങള്‍ മാത്രമേ വിതരണം നടക്കുന്നുള്ളൂ. എന്നാല്‍ ഈ സമയത്ത് സ്വീകരിയ്ക്കുന്ന പരസ്യങ്ങള്‍ക്ക് നിരക്ക് കുറവ് നല്കാന് പത്രങ്ങള്‍ തയ്യാറായിട്ടുമില്ല.
കൊച്ചിയിലെ ഒരു ഇടത്തരം കച്ചവടക്കാരന് പറയുന്നത് നോക്കൂ. "എല്ലാ വര്‍ഷവും പത്ത് ലക്ഷത്തോളം രൂപയ്ക്ക് പരസ്യം നല്‍കുന്നയാളാണ് ഞാന്‍. ചെറിയ പരസ്യങ്ങള്‍ ജില്ലയില്‍ മാത്രം തുടര്‍ച്ചയായി നല്‍കുയാണ് എന്റെ രീതി. എന്നാല്‍ ജില്ലയില്‍ നേരത്തേ വിതരണം ചെയ്തിരുന്നതിന്റെ 20 ശതമാനം പത്രം പോലും വിതരണം നടക്കുന്നില്ലെന്നാണ് എന്റെ പരിസരത്തെ ഏജന്റുമാരില്‍ നിന്ന് എനിയ്ക്ക് കിട്ടിയ വിവരം. പിന്നെ എന്തിന് പഴയ നിരക്കില്‍ ഞാന്‍ പരസ്യം നല്‍കണം."
ഏജന്റ്മാരുടെ കൂട്ടായ്മയെ തകര്‍ക്കാനായി ചിലര്‍ നടത്തുന്ന കുപ്രചരണമാണ് മലപ്പുറത്തെ സമരം പിന്‍വലിയ്ക്കല്‍ വാര്‍ത്തയെന്നാണ് ഏജന്റുമാരുടെ സംഘടനയുടെ മുന്‍നിരക്കാര്‍ പറയുന്നത്.
ഇതിനിടെ പത്ര ഏജന്റ്മാരുടെ സമരത്തിന് സിപിഎമ്മിന്റെ പിന്തുണയില്ലെന്ന് പിണറായി വിജയന് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം അനുകൂല സംഘടനകളാണ് പണിമുടക്കുന്നതെന്നാണ് പരക്കെ സംസാരം. എന്നാല്‍ പിണറായി വിജയന്റെ ഈ പ്രഖ്യാപനം കോഴിക്കോട്ട് നടക്കാനിരിയ്ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പേ സമരം അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യം വച്ചുള്ള അടവ് നയമാണെന്ന സംശയവും ഉണ്ട്. സമരം അവസാനിച്ചില്ലെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്ത ജനങ്ങള്‍ അറിയാതെ പോവും.
മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളായ മലയാള മനോരമയേയും മാതൃഭൂമിയേയും ആണ് പ്രധാനമായും സമരം കുലുക്കിയിരിയ്ക്കുന്നത്. ഇരുവരും കൂടി കേരളത്തില്‍ 35 ലക്ഷത്തോളം പത്രം വില്‍ക്കുന്നുണ്ട്. അതായത് വാര്‍ത്ത ഏകദേശം 140 ലക്ഷം വായനക്കാരിലെത്തുന്നുണ്ടെന്നര്ത്ഥം (ഒരു പത്രത്തിന് നാല് വായനക്കാര്‍ എന്ന് കണക്കാക്കിയാല്‍ )ഇപ്പോള്‍ വിതരണം നടക്കുന്നത് ഇതിന്റെ 30 ശതമാനത്തോളം മാത്രവും. അതായത് വെറും പത്ത് ലക്ഷത്തോളം പത്രത്തില്‍ (ഏകദേശം 40 ലക്ഷത്തോളം വായനക്കാര്‍ ) മാത്രമേ ഈ വാര്‍ത്ത വരുകയുള്ളു. ഇത് തിരിച്ചറിഞ്ഞ കളിയാണത്രെ പിണറായി വിജയന്റേത്. പാര്‍ട്ടിയുടെ അനുഭാവികളെ പാര്‍ട്ടിതന്നെ ഉപേക്ഷിയ്ക്കുകയാണോ?
വളരെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിയ്ക്കാതെ പത്രസ്ഥാപനങ്ങള്‍ തങ്ങളുടെ സ്വാധീനത്തെ അവര്‍ക്കെതിരെ ഉപയോഗിയ്ക്കാനാണ് തുനിയുന്നത്. സമരം ചെയ്യുന്ന ഏജന്റ്മാര്‍ പൊതുജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിയ്ക്കുകയാണെന്ന പ്രചാരണമാണ് ഇതില്‍ പ്രധാനം. പത്രം മറ്റ് രീതിയില്‍ വിതരണം നടത്താനുള്ള പത്ര സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഏജന്റുമാര്‍ ചോദ്യം ചെയ്യാതിരിയ്ക്കുമ്പോള്‍ ഈ വാദത്തിന് ഏത്രമാത്രം സാധുതയുണ്ടെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയ്ക്ക് പല തവണ പരസ്യനിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും പത്രത്തിന്റെ വില കൂട്ടിയിട്ടില്ല. പത്ര വിലയുടെ ഒരു നിശ്ചിത ശതമാനമാണ് ഏജന്റ്മാര്‍ക്ക് നല്കുന്ന കമ്മിഷന്. വില കൂട്ടാത്തതുകൊണ്ട് തന്നെ ഇത് കൂടിയിട്ടില്ല. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഏജന്റുമാരുടേ ജോലിഭാരം കൂട്ടുന്ന പലതും പത്രസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പത്രത്തിന്റെ പേജുകള്‍ കൂട്ടുക, കൂടുതല്‍ ദിവസം സപ്ലിമെന്റുകള്‍ ഇറക്കുക തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
സമരം നടത്തുന്ന ഏജന്റുമാരുടെ ആവശ്യങ്ങള്‍ ചുവടെ.
1- പത്ര വിതരണത്തിനുള്ള കമ്മിഷന് പത്രത്തിന്റെ വിലയുടെ 50 ശതമാനമാക്കുക.
2- സപ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതിന് വേറെ കമ്മിഷന് നല്‍കുക.
3- സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ വച്ച് നല്‍കുക.
4- ഏജന്റുമാര്‍ സപ്ലിമെന്റ് പത്രത്തിനുള്ളില്‍ വയ്ക്കുകയാണെങ്കില്‍ അതിന് പ്രത്യേകം കമ്മിഷന് നല്‍കുക
5- ആവശ്യപ്പെടുന്ന എണ്ണം പത്രങ്ങള്‍ മാത്രം എജന്റിന് അയയ്ക്കുക.
തുടങ്ങിയവയാണ് എജന്റുമാരുടെ പ്രധാന ആവശ്യങ്ങള്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications