Get Updates
Get notified of breaking news, exclusive insights, and must-see stories!

23 മുതല്‍ പമ്പുകള്‍ അടച്ചിടും

Petrol Bunk
കൊച്ചി: പെട്രോളിയം വ്യാപാരികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 23 മുതല്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല ദേശീയ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പമ്പുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ പമ്പുകള്‍ തുടങ്ങരുതെന്ന ഉത്തരവ് പാലിക്കപ്പെടുവാന്‍ കോടതി ഇടപെടണം. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ പെട്രോളിന് ലിറ്ററിന് 97 പൈസയും ഡീസലിന് 76 പൈസയുമാണ് ഡീലര്‍മാര്‍ക്ക് കമ്മീഷനായി നല്‍കുന്നത്. ഇതില്‍ യഥാക്രമം 67, 30 പൈസ വീതം വര്‍ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജ്യത്തെ 34,000ത്തോളം പമ്പുകള്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+