Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ്വത്ര വിലക്കയറ്റം; ജനജീവിതം ദുരിതത്തിലാവും

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. ഭക്ഷ്യസാധനങ്ങള്‍ ഒഴികെയുള്ള ഉത്പന്നങ്ങളുടെയെല്ലാം വില ഇന്നു മുതല്‍ അഞ്ചു ശതമാനത്തിലധികം കൂടും.

കേന്ദ്ര ബഡ്ജറ്റില്‍ എക്‌സൈസ്, കസ്റ്റംസ് നികുതികള്‍ ഉയര്‍ത്തിയതും സംസ്ഥാന ബഡ്ജറ്റില്‍ മൂല്യവര്‍ദ്ധിത നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചതും പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്.

ഇതെ തുടര്‍ന്ന് വന്‍കിട കമ്പനികളെല്ലാം സാധനങ്ങളുടെ വില കൂട്ടിയിട്ടുണ്ട്. അതോടൊപ്പം ചരക്കുകൂലി കൂടുന്നതും ഇന്ധനവില കൂടാനുള്ള സാദ്ധ്യതയും സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവും.

അതേസമയം ഭക്ഷ്യസാധനങ്ങളായ വന്‍പയര്‍, ചെറുപയര്‍, മറ്റ് പയര്‍വര്‍ഗങ്ങള്‍,മല്ലി, കടല,ഉഴുന്ന്, മുളക്, ഭക്ഷ്യ എണ്ണ, ധാന്യപ്പൊടികള്‍, മൈദ തുടങ്ങിയവയുടെ നികുതി നിരക്ക് നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചതിനാല്‍ അവയ്ക്ക് വില കുറയും.

എന്നാല്‍ ക്രഷര്‍ മെറ്റല്‍ വില ഉയരും. മരുന്നുകളുടെ കോമ്പൗണ്ടഡ് നികുതി പരിഷ്‌കരിച്ചതിനാല്‍ ചെയ്തിട്ടുള്ളതിനാല്‍ മരുന്നുവിലയും ഉയരും. നികുതി വര്‍ധന നിര്‍മ്മാണമേഖലയെ സാരമായി ബാധിക്കും.

കൂടിയ വില നിശ്ചയിക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതിനാല്‍ പല സാധനങ്ങള്‍ക്കും വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കാര്‍, കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍, സിഗരറ്റ്, തുടങ്ങിയവ ഉത്പന്നങ്ങള്‍ക്കാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+