ഇറാന്‍: അമേരിക്കയുടെ പുതിയ ഉപരോധം ചൈന തള്ളി

വിദേശബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമായ പുതിയ ഉപരോധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വെള്ളിയാഴ്ച പച്ചക്കൊടി കാട്ടിയിരുന്നു. ഇറാനില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നതിനും തടയുന്നതിനും ഈ പുതിയ നീക്കത്തിലൂടെ അമേരിക്കയ്ക്ക് സാധിക്കും.
ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ചൈന, ദക്ഷിണകൊറിയ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കി ഇറക്കുമതിയുടെ അളവ് കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍ ബദല്‍ സംവിധാനം നിര്‍ദ്ദേശിക്കാത്ത ഇത്തരം ഉപരോധങ്ങളോട് ഇന്ത്യക്കോ ജപ്പാനോ ദക്ഷിണകൊറിയിക്കാനോ സഹകരിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണവില വീണ്ടും വര്‍ധിച്ചാല്‍ ഇന്ത്യയിലെ പണപ്പെരുപ്പം കുത്തനെ കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications