മ്യാന്‍മറില്‍ ഉപതിരഞ്ഞെടുപ്പ്:സൂചി മത്സരിക്കുന്നു

664 അംഗ പാര്‍ലമെന്റിലേക്കുള്ള 45 സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പാണിത്. കനത്ത സുരക്ഷ സംവിധാനത്തോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മ്യാന്‍മറിന്റെ സ്വാതന്ത്ര്യ പോരാളി സൂചിയുടെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി പാര്‍ട്ടിയും ഭരണകക്ഷിയായ യൂണിയന്‍ സോളിഡാരിറ്റി ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ് മത്സരം.
ഭരണകൂടത്തിനെതിരെ വിജയിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് നോബല്‍ സമ്മാന ജേതാവുമായ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധികള്‍ മ്യാന്‍മറില്‍ എത്തിയിട്ടുണ്ട്.
സൂചിയുടെ വിജയം ഏതാണ്ട് ഉറപ്പാണെങ്കിലും ഈ വിജയം മ്യാന്‍മറിലെ ഭരണരീതിയില്‍ വലിയ മാറ്റമൊന്നും വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
നീതിപൂര്‍വ്വമായിരിക്കില്ല തിരഞ്ഞെടുപ്പ് എന്ന് അറിയാം എന്നു അഭിപ്രായപ്പെട്ട സൂചി താന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുകയാണ് എന്നാണ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications