45ല്‍ 44ഉം നേടി സൂചിക്ക് ഉജ്ജ്വല വിജയം

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒദ്യോഗിക കണക്കല്ല. സൂചിയുടെ പാര്‍ട്ടി ഓഫീസ് പുറത്തു വിട്ട കണക്കാണിത്.
ആങ് സാന്‍ സൂചിയുടെ മണ്ഡലത്തില്‍ രേഖപ്പെടുത്തിയ 82 ശതമാനം വോട്ടുകളില്‍ 65 ശതമാനം വോട്ടും നേടിയാണ് സൂചി പകിട്ടേറിയ വിജയം സ്വന്തമാക്കിയത്.
സൂചിയുടെ പാര്‍ട്ടി നേടിയ ഈ വിജയം മ്യാന്‍മറില്‍ ഒരു ഭരണമാറ്റത്തിലേക്ക് നയിക്കുകയോ, ഭരണരീതിയെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനോ സാധിക്കത്തതല്ലെങ്കിലും, മ്യാന്‍മറില്‍ പതുക്കെ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നവോത്ഥാനത്തിന്റെ വ്യക്തമായ സൂചനയാണിത് എന്നു കാണാം.
തന്റെ ജീവിതത്തിലെ കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ ഏറിയകൂറും മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ കീഴില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു സൂചി. ഇതിനിടയില്‍ 1990ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സൂചിയുടെ രാഷ്ട്രീയ കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ് ഫലത്തിന് അംഗീകാരം നല്‍കാതിരുന്നതിന്റെ ഭാഗമായി ഭരണത്തിലേറാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications