വികെ സിങ് ആന്റണിയെ കണ്ടു

വിവാദങ്ങളെ തുടര്‍ന്ന് സിങ്ങിന്റെ നേപ്പാള്‍ യാത്ര പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കിയിരുന്നു. ഈമാസം നാലിന് കാഠ്മണ്ഡുവില്‍ തുടങ്ങുന്ന രണ്ടുദിവസത്തെ ശില്‍പ്പശാല കഴിഞ്ഞാല്‍ പിറ്റേന്നു തന്നെ മടങ്ങണമെന്നും പിന്നീട് അവിടെ നില്‍ക്കേണ്ടതില്ലെന്നുമാണ് മന്ത്രാലയം നിര്‍ദേശിച്ചത്. സിങ്ങിന്റെ നാലു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനവും കഴിഞ്ഞമാസം മന്ത്രാലയം റദ്ദാക്കിയിരുന്നു.
പ്രായവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് തൊട്ടുപിന്നാലെയാണ് തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയെ്തന്ന സിങിന്റെ വെളിപ്പെടുത്തലും വിവാദമായത്. കൈക്കൂലി വാഗ്ദാനം ചെയ്ത കാര്യം എകെ ആന്റണിയെ അറിയിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു. ഇതിനിടെ കരസേനയില്‍ ആയുധക്ഷാമമുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് ജനറല്‍ സിങ് എഴുതിയ കത്ത് ചോര്‍ന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.












Click it and Unblock the Notifications