15കാരന്റെ കൊല; മലയാളി വിദ്യാര്‍ഥി പിടിയില്‍

ഷിര്‍ക് എത്തിയപ്പോള്‍ സഹപാഠി ഷിര്‍കിന്റെ അച്ഛന് ഫോണ്‍ ചെയ്തു മകനെ തട്ടിക്കൊണ്ടു പോയതായി അറിയിച്ചു. ഷിര്‍കിനെ വിട്ടുകിട്ടണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നും അല്ലെങ്കില്‍ മകനെ കൊല്ലുമെന്നും അച്ഛനോടു പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ പണവുമായി എത്തി.
പണം മോട്ടോര്‍ ബൈക്കിലെത്തിയ സംഘം കൈപ്പറ്റിയതിന് ശേഷവും മകന്‍ വീട്ടിലെത്താത്തതിനാല്‍ അച്ഛന്‍ വിവരം പൊലീസില്‍ അറിയിച്ചു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിര്‍കിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരില്‍ ഒരാള്‍ മലയാളിയായ അമിത് നായര്‍(19) ആണ്. അടുത്തിടെയാണ് അമിത് തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെയാള്‍ക്ക് 16 വയസ്സു മാത്രമേ പ്രായമുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഒരു കുറ്റാന്വേഷണ ടിവി സീരിയലില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് മൂവര്‍ സംഘം കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു












Click it and Unblock the Notifications