കൊച്ചി: പിറവം എംഎല്‍എ അനൂപ് ജേക്കബും ജോണി നെല്ലൂരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണുന്നു. അനൂപിന്റെ മന്ത്രിസ്ഥാനവും ലീഗിന്റെ അഞ്ചാം മന്ത്രി വിഷയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അഭ്യര്‍ഥിക്കാനായാണ് കൂടിക്കാഴ്ച. ഇതിനായി ഇരുവരും പാണക്കാട്ടയ്ക്കു തിരിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാനാണ് പാണക്കാട്ടെയ്ക്ക് പോകുന്നതെന്നാണ് ജോണി നെല്ലൂര്‍ അറിയിച്ചത്.
പിറവം ഉപതിരഞ്ഞെടുപ്പിന് മുമ്പ് അനൂപ് പാണക്കാട് പോയി തങ്ങളുടെ അനുഗ്രഹം വാങ്ങിയിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടയില്‍ മന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചയും ഉണ്ടായേക്കാമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.