ജഗതിക്കായി ശയനപ്രദിക്ഷണം;സിപിഎം അംഗം പുറത്ത്
കണ്ണൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് വേണ്ടി ക്ഷേത്രത്തില്‍ ശയനപ്രദിക്ഷണം നടത്തിയ സിപിഎം അംഗത്തെ പാര്‍ട്ടി പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.
മുഴുക്കുന്ന് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ പുണിയാനം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ പിഎം സുമേഷിനെയാണ് പുറത്താക്കിയത്. ജഗതി പൂര്‍ണ്ണ സുഖം പ്രാപിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ശയനപ്രദിക്ഷണ
ത്തില്‍ സുമേഷും പങ്കെടുത്തിരുന്നു.
ഇത് വിവാദമായതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വം അന്വേഷിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ സുമേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ബ്രാഞ്ച് കമ്മിറ്റിയോടു നിര്‍ദേശിക്കുകയായിരുന്നു.
ഞായറാഴ്ച ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി യോഗം സുമേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നടപടിയില്‍ പ്രദേശത്തെ യുവജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications