കൊച്ചി: നെയ്യാറ്റിന്‍കരയില്‍ മല്‍സരിച്ചാല്‍ ആര്‍ ശെല്‍വരാജ് ഉറപ്പായും ജയിക്കുമെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷവും ശെല്‍വരാജിന് ലഭിക്കും. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്.
നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന കെ മുരളീധരന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം സോണിയ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.