പിണക്കം മറന്ന് വിഎസ് ജഗതിയെ കാണാനെത്തി

വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജഗതിയുമായി വിഎസ് അകന്നത്. വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഖാദി കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വിഎസിനൊപ്പം ജഗതിയും സന്നിഹിതനായിരുന്നു.
ചടങ്ങിന്റെ ഉദ്ഘാടന വേളയില്‍ ജഗതി ശ്രീകുമാറിന് വസ്ത്രം കൈമാറാന്‍ വിഎസ് വിസമ്മതിച്ചു. പകരം അഞ്ജുബോബി ജോര്‍ജിനും ഏതാനും വിദ്യാര്‍ഥികള്‍ക്കും ഖാദി വസ്ത്രം നല്‍കികൊണ്ടാണ് വിഎസ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പിന്നീട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വി.എസില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാതെയാണ് ജഗതി ഇതിന് പകരം വീട്ടിയത്. ഭൂട്ടാന്‍ ലോട്ടറി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അതിന്റെ പരസ്യത്തില്‍നിന്നു പിന്‍മാറിയ ജഗതിയുടെ നടപടിയെ വി.എസ്. അഭിനന്ദിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നേരിയ പനിയുള്ളതിനാല്‍ ഇത് മാറ്റിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications