Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധങ്ങള്‍ വേഗം വാങ്ങണം: ആന്റണി

 AK Antony
ദില്ലി: സായുധസേനകള്‍ക്കുള്ള ആയുധ സംഭരണം വേഗത്തിലാക്കണമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. അടിയന്തരാവശ്യമുള്ള ആയുധങ്ങള്‍ വേഗത്തില്‍ വാങ്ങുന്നതിനായി സേനാമേധാവികള്‍ക്കു കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.

എന്നാല്‍ ആയുധങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം വരുത്തുകയാണെങ്കില്‍ നടപടിയെടുക്കാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. തിങ്കളാഴ്ച സൗത്ത് ബ്ലോക്കില്‍ കരസേനയിലെ ഉന്നതരുമായി നടത്തിയ യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.

കരസേനയില്‍ ആയുധക്ഷാമമുണ്ടെന്നു കാണിച്ച് കരസേനാമേധാവി വികെ സിങ് പ്രധാനമന്ത്രിയ്ക്കയച്ച കത്ത് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആയുധശേഖരണം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുന്നത്.

ടട്ര ട്രക്ക് ഇടപാടിനായി ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലിന് ശേഷം വികെ സിങും ആന്റണിയും ആദ്യമായാണ് മുഖാമുഖം കാണുന്നത്. യോഗത്തിന് മുന്‍പു തന്നെ സിങ് ആന്റണിയുമായി സംസാരിച്ചു. ഇരുവരും തമ്മില്‍ തികച്ചും സൗഹാര്‍ദ്ദപരമായാണ് ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+