വിലക്കുറവ്: ഗോവയിലെ പമ്പുകളില്‍ വന്‍ തിരക്ക്

എല്ലാ വാഹനങ്ങളെല്ലാം ഫുള്‍ ടാങ്ക് അടിച്ചതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പല പമ്പുകളും കാലിയായി. ഇതോടെ എണ്ണക്കമ്പനികള്‍ക്ക് അധികമായി പെട്രോള്‍ കൊണ്ടുവരേണ്ടി വന്നു.
മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ഗോവന്‍ സര്‍ക്കാര്‍ പെട്രോളിന്മേലുള്ള വാറ്റ് നികുതി 22 ശതമാനത്തില്‍നിന്ന് 0.1 ശതമാനമാക്കി കുറച്ചതോടെയാണ് ഗോവയില്‍ പെട്രോളിന് വിലകുറഞ്ഞത്.
പെട്രോളിനുള്ള വാറ്റ് മുഴുവനും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പരീക്കര്‍ പറഞ്ഞു. എന്നാല്‍ വില്‍പ്പനയുടെ തോത് മനസ്സിലാക്കാനായാണ് നാമമാത്രമായ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് പെട്രോള്‍ കടത്തുന്നത് തടയാന്‍ ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications