തൃശൂരില്‍ വാഹനാപകടം: 6പേര്‍ മരിച്ചു

കോട്ടയം അതിരമ്പുഴ പണ്ടാരക്കളത്തില്‍ അലക്‌സ് ജോര്‍ജ് (ചാണ്ടിച്ചന്‍- 56), ഭാര്യ ഫാന്‍സി (53), മകന്‍ ജോര്‍ജ് അലക്‌സ് (ജിയോ-14), ഫാന്‍സിയുടെ സഹോദരന്‍ ചങ്ങനാശേരി വട്ടപ്പള്ളി കണ്ടംകരി സാജു(53), സഹോദരി തൃശൂര്‍ പെരിങ്ങാവ് ചാക്കോള വീട്ടില്‍ ടോണിയുടെ ഭാര്യ ലാലി (62), സാജുവിന്റെ ഭാര്യാ സഹോദരന്‍ കാവാലം ആമക്കാട്ട് ആപ്പീസില്‍ അഡ്വ. എ.എല്‍. തോമസുകുട്ടി (52) എന്നിവരാണു മരിച്ചത്. ലാലിയുടെ മകന്‍ ഫിലിപ്പ് ചാക്കോള പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.












Click it and Unblock the Notifications