സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: കൊടിമരജാഥ ആരംഭിച്ചു

തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളില്‍ വൈകീട്ട് ഏഴിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിയിക്കും.ബുധനാഴ്ച കാലത്ത് 9.30ന് പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
പ്രത്യയശാസ്ത്ര പ്രമേയത്തിനു അംഗീകാരം നല്‍കുന്നതാണ് ഒമ്പതുവരെ നടക്കുന്ന കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനെ ചരിത്രസംഭവമാക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കും തുടര്‍ന്ന് സോഷ്യലിസത്തിലേക്കും രാജ്യത്തെ നയിക്കുകയെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.
പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. പുതിയ കേന്ദ്ര കമ്മിറ്റി കോഴിക്കോട്ടുതന്നെ ആദ്യ യോഗം ചേര്‍ന്ന് പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും കീഴ്ഘടകങ്ങളിലെ സെക്രട്ടറിമാരുടെയും കാലാവധി പരമാവധി മൂന്ന് ടേമായി നിജപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയും കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.
കേരളം ഇത് നാലാംതവണയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്. 1956ല്‍ പാലക്കാട്ട് നാലാം പാര്‍ട്ടി കോണ്‍ഗ്രസും '68ല്‍ കൊച്ചിയില്‍ എട്ടാം കോണ്‍ഗ്രസും '88ല്‍ തിരുവനന്തപുരത്ത് 13ാം കോണ്‍ഗ്രസും ചേര്‍ന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും മാധ്യമ പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ 350ലേറെ മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളിലേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പാസ് മുഖേനയാണു ഇവിടേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം. വാര്‍ത്ത ചോരാതിരിയ്ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
സമാപനദിവസമായ ഒമ്പതിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കും. പൊതുപ്രകടനമുണ്ടാകില്ല. കാല്‍ലക്ഷം ചുവപ്പ് വളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് നടക്കും.












Click it and Unblock the Notifications