പത്രം വില്‍ക്കാന്‍ മലയാളമറിയാത്ത നടിയും
കൊച്ചി: പത്ര ഏജന്റുമാര്‍ നടത്തുന്ന സമരം പൊളിയ്ക്കാനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ച പത്ര മാനേജ്‌മെന്റുകള്‍ ഒടുവില്‍ സിനിമാതാരങ്ങളേയും കൂട്ടുപിടിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കലൂര്‍ ബസ് സ്റ്റാന്റിലെത്തിയവര്‍ വെള്ളിത്തിരയിലെ താരങ്ങള്‍ പത്രം വിതരണം ചെയ്യാനെത്തിയത് കണ്ട് അമ്പരന്നു. മലയാള മനോരമയാണ് ബാബുരാജ്, ലെന, സീനത്ത് കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളെ ഇറക്കി പത്രം വിതരണം നടത്തിയത്.
എന്നാല്‍ ഇവര്‍ക്കു പുറമേ മലയാളം ശരിക്കു സംസാരിക്കാന്‍ പോലും അറിയാത്ത ലക്ഷ്മി ഗോപാലസ്വാമിയുമുണ്ടായിരുന്നു. മലയാളം അറിയില്ലെങ്കിലും പത്രം വിതരണം ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ലക്ഷ്മി തന്നെ. പത്രവിതരണം തടസ്സപ്പെടുത്തുന്നത് ജനങ്ങളുടെ വായിക്കാനുള്ള സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് താരങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിക്കുകയും ചെയ്തു.
സമുദായ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പത്രവിതരണത്തിനുപയോഗിച്ചതിന് പിന്നാലെയാണ് സിനിമാക്കാരേയും മാനേജ്‌മെന്റുകള്‍ രംഗത്തിറക്കിയത്. ഏജന്റുമാരുടെ സമരം തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്് മലയാളത്തിലെ പ്രധാന പത്രങ്ങളായ മാതൃഭൂമിയും മനോരമയും അവകാശപ്പെടുമ്പോഴും സമരം മൂലം ഇരുപത്രങ്ങള്‍ക്കും ലഭിച്ചിരുന്ന പരസ്യത്തില്‍ വന്‍ കുറവ് ദൃശ്യമായിട്ടുണ്ട്.












Click it and Unblock the Notifications