Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിനായി കൂറുമാറുന്നത് ശരിയല്ല

 VM Sudheeran
തൃശൂര്‍: അധികാരത്തിനായി കൂറുമാറുന്നത് ശരിയായ പ്രവണതയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വ്യക്തമാക്കുമെന്നും സുധീരന്‍ അറിയിച്ചു.

ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കലാപമുണ്ടാകുമെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പിസി ജോര്‍ജിനെ പോലുള്ളവര്‍ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമ്പോഴും യുഡിഎഫിനുള്ളില്‍ നിന്നു തന്നെ ചിലര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി.

യാതൊരു കാരണവശാലും നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധീരനും പരോക്ഷമായി ശെല്‍വരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+