അമേരിക്കന്‍ കോളേജില്‍ വെടിവെപ്പ്, ഏഴുമരണം

മുന്‍ വിദ്യാര്‍ത്ഥിയായ ജോ ഒയ്‌കോസ് യൂനിവേഴ്‌സിറ്റിയിലെ ക്ലാസ് റൂമില്‍ വെച്ചാണ് കൂട്ടക്കൊല നടത്തിയത്. അതിരാവിലെ കോളേജിലെത്തിയ ജോ ക്ലാസ് റൂമിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 'എല്ലാവരും നിരനിരയായി നില്‍ക്കണം. നിങ്ങളെയെല്ലാവരെയും ഞാന്‍ കൊല്ലാന്‍ പോവുകയാണ് എന്ന് ആദ്യം വിളിച്ചുപറഞ്ഞിരുന്നു'' പക്ഷേ, എല്ലാവരും തമാശയായാണ് ഇതെടുത്തത്-ഇന്ത്യന്‍ വംശജനായ പോള്‍ സിങ് അറിയിച്ചു.
തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് ഏഷ്യന്‍ വംശജനായ ജോയെ പിടികൂടാനായത്. കൂട്ടകൊലയ്ക്കുശേഷം ഒരു ഷോപ്പിങ് സെന്ററിലെത്തി ഒളിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഓഹിയോയിലെ സ്‌കൂള്‍ കഫറ്റേരിയയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications