കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ഇമാമുമാരെ ഫ്രാന്‍സ് നാടുകടത്തും

Google Oneindia Malayalam News

Sarokosy
പാരിസ്: രാജ്യത്ത് മുസ്ലീം തീവ്രവാദം ശക്തിയാര്‍ജ്ജിച്ചുവരുന്നതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തീരുമാനിച്ചു.

തീവ്രവാദികളെയും മുസ്ലീം മതപ്രചാരകരെയും എത്രയും വേഗം രാജ്യത്തു നിന്നു പുറത്താക്കുമെന്ന് സര്‍ക്കോസി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരെയാണ് പുറത്താക്കുന്നത്. ജൂത സ്‌കൂളില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

സ്‌കൂള്‍ ആക്രമണത്തിനുശേഷം ആഭ്യന്തര സുരക്ഷയെ കുറിച്ച് ഗൗരവമായ ചര്‍ച്ച തന്നെ നടന്നു. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാല്‍ സര്‍ക്കോസി കൂടുതല്‍ കടുത്ത നടപടികള്‍ക്ക് മുതിരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

മുസ്ലീം തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. ഇത് സര്‍ക്കാറിന്റെ പുതിയ നയമൊന്നുമല്ല. സമീപകാലസംഭവങ്ങളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം-ആഭ്യന്തരമന്ത്രി ക്ലൗഡ് ഗ്യൂന്റ് അറിയിച്ചു.
അഫ്ഗാന്‍ വംശജനായ ഒരാള്‍, മാലിയില്‍ നിന്നുള്ള മതപ്രബോധകന്‍, സൗദി അറേബ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള രണ്ട് ഇമാമുമാര്‍, തീവ്രവാദിയെന്ന് സംശയിക്കുന്ന ടുണീഷ്യക്കാരന്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ നാടുകടത്തുന്നത്.

English summary
France said on Monday it was deporting five Islamic militants and Muslim preachers in the latest show of strength by President Nicolas Sarkozy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X