കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌കര്‍ തലവന്റെ തലയ്ക്ക് 50 കോടി

Google Oneindia Malayalam News

LeT chief Hafiz Saeed
വാഷിങ്ടണ്‍: പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാത് ഉദ് ദാവ തലവനുമായ ഹാഫിസ് സയീദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. മുംബൈ ആക്രമണത്തിലെ പ്രധാനപ്രതികളിലൊരാളായ സയീദ് ഇപ്പോള്‍ പാകിസ്താനിലാണുള്ളത്.

അമേരിക്കന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. തൊയ്ബയുടെ പ്രവര്‍ത്തനങ്ങളില്‍ സയീദിന്റെ പങ്കാളിയായിരുന്ന അടുത്ത ബന്ധു അബ്ദുര്‍റഹ്മാന്‍ മക്കിയുടെ തലയ്ക്ക് 30 ലക്ഷം ഡോളറും അല്‍ക്വയ്ദയുടെ പുതിയ തലവന്‍ സവാഹിരിയുടെ തലയ്ക്ക് രണ്ടര കോടി ഡോളറും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയുടെ നീക്കം ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹമാകുന്നത്. മുംബൈ ആക്രമണകേസില്‍ സയീദ് മുഖ്യപ്രതിയാണെന്ന് ഇന്ത്യ നിരവധി തവണ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകള്‍ വ്യക്തമല്ലെന്ന കാരണം പറഞ്ഞ് ലാഹോര്‍ ഹൈക്കോടതി സയീദിനെ കുറ്റവിമുക്തനാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി.

കൂടാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി വരെ നിരോധിച്ച ജമാത് ഉദ് ദാവ നിരോധിക്കേണ്ട സംഘടനയല്ലെന്ന നിലപാടാണ് കോടതിയെടുത്തത്. ഇതോടെ പാകിസ്താന്‍ കേന്ദ്രമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടത്താന്‍ സയീദിന് സാധിച്ചിരുന്നു.

സുരക്ഷാസമിതി തീവ്രവാദിയായി പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്താന്‍ സംഘടനയുടെ എക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ജമാത് ഉദ് ദാവയുടെ സയീദ് അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോടതി വിധിയോടെ സംഘടന പാകിസ്താനില്‍ വീണ്ടും കരുത്താര്‍ജ്ജിച്ചു.

English summary
26/11: US announces $10 million bounty on LeT chief Hafiz Saeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X