കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍ വിപണി താഴോട്ട്

Google Oneindia Malayalam News

European Market
റോം: സാമ്പത്തിക പ്രതിസന്ധി തിരിച്ചുവരുന്നുവെന്ന ആശങ്കയില്‍ യൂറോപ്പിലെ ഒട്ടുമിക്ക ഓഹരി വിപണികളും താഴോട്ടിറങ്ങി. സ്‌പെയിനിലും ഇറ്റലിയിലും തൊഴിലില്ലായ്മ രൂക്ഷമായെന്ന കണക്കുകളും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

സ്പാനിഷ് വിപണിയിലാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. ഐബിഇഎക്‌സ് 35 സൂചിക 2.7 ശതമാനത്തോളം താഴേക്കിറങ്ങി. മിലാന്‍ എഫ്ടിഎസ്ഇ സൂചികയും രണ്ടു ശതമാനത്തിലധികം നഷ്ടത്തിലാണ്. ജര്‍മനിയിലെ ഡാക്‌സ് 1.05ഉം ഫ്രാന്‍സിലെ കാക് 1.62 ശതമാനവും ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്..

ലണ്ടനിലെ എഫ്ടിഎസ്ഇ100 ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് 0.62 ശതമാനത്തിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്. അമേരിക്കന്‍ ഓഹരി വിപണികളും നഷ്ടത്തിലാണ് നീങ്ങുന്നത്.

നസ്ദാഖ് 0.20 ശതമാനവും എസ് ആന്റ് പി 500 0.40 ശതമാനവും ഡൗ ജോണ്‍സ് 0.49 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

English summary
European stock markets have dropped sharply, wiping out gains from the day before, amid fears that the eurozone debt crisis is resurfacing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X