ദില്ലിയിലേയ്ക്ക് സൈനിക നീക്കമെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ വാര്‍ത്ത കരസേന നിഷേധിച്ചു. അതേസമയം ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കാന്‍ സേനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കരസേനാമേധാവി വികെ സിങ് സര്‍ക്കാരുമായി അകന്നിരുന്നു. കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണവും പ്രധാനമന്ത്രിക്കയച്ച കത്ത് ചോര്‍ന്നതും സേനയില്‍ ആയുധക്ഷാമമുണ്ടെന്ന സിങിന്റെ മുന്നറിയിപ്പും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കി.
ഈ സമയത്ത് ഒരു പട്ടാള അട്ടിമറിയുണ്ടാകാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ജനറല്‍ വികെ സിങിനെതിരെ പ്രതിപക്ഷത്തിനെ അണിനിരത്തുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരാനിടയാക്കിയതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications