Get Updates
Get notified of breaking news, exclusive insights, and must-see stories!

സാം പിട്രോഡ അടുത്ത പ്രസിഡന്റ്?

Sam Pitroda
അഹമ്മദാബാദ്: രാജ്യത്ത് ആശയവിനിമയ വിപ്ലവത്തിന് തുടക്കം കുറിച്ച സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ ഇന്ത്യയുടെ 16ാമത്തെ രാഷ്ട്രപതിയാകുമോ? പരിഗണിക്കപ്പെടുന്നവരുടെ പേരുകളില്‍ പിട്രോഡയുടെ സ്ഥാനം ഏറ്റവും മുന്നിലാണ്. വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ മീരാ കുമാര്‍, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, രാജ്യതന്ത്രജ്ഞനായ ഡോ. കരണ്‍ സിങ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ജൂലായ് 2012ലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്.

1942ല്‍ ഒറീസ്സയിലെ തിത്ത്‌ലഗര്‍ ഗ്രാമത്തിലാണ് പിട്രോഡ ജനിച്ചത്. മഹാരാഷ്ട്ര സായിറാവു സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം അമേരിക്കയിലെ ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ എംഎസ് ബിരുദം നേടി. 1974 ആകുമ്പോഴേക്കും ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ 50 ഓളം പാറ്റന്റുകള്‍ പിട്രോഡയുടെ പേരിലായി കഴിഞ്ഞിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ പരിഷ്‌കാരത്തിന് സാം പിട്രോഡയെ ഇന്ത്യയിലെത്തിക്കുന്നത്. തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ കാലമാകുമ്പോഴേക്കും പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ്, ടെലികോം കമ്മിഷന്റെ അധ്യക്ഷന്‍ എന്നീ പദവികളില്‍ അദ്ദേഹമെത്തി. കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷം പിട്രോഡ ഇപ്പോള്‍ ഇന്ത്യയില്‍ സജീവമാണ്.

2004ല്‍ മന്‍ മോഹന്‍ സിങ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനായി സാം പിട്രോഡയെ നിയമിച്ചു. 2009ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച പിട്രോഡ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+