സൈനിക നീക്കം: തെറ്റായ വാര്‍ത്തയെന്ന് ആന്റണി

സൈന്യത്തിന്റെ ദേശസ്‌നേഹത്തെ സംശയിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന യാതൊരു നടപടിയും സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. സൈന്യത്തിന്റെ ദേശസ്‌നേഹത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ആന്റണി പറഞ്ഞു.
വാര്‍ത്ത വന്നതിനെ കുറിച്ച് സൈന്യം വിശദീകരണം നല്‍കിയിട്ടുണ്ട്. പതിവു സൈനിക പരിശീലനം മാത്രമാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സൈനിക നീക്കം നടന്നെന്ന മാധ്യമവാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.












Click it and Unblock the Notifications