കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക നീക്കം: തെറ്റായ വാര്‍ത്തയെന്ന് ആന്റണി

  • By Nisha Bose
Google Oneindia Malayalam News

AK Antony,
വിശാഖപട്ടണം: ദില്ലിയിലേയ്ക്ക് ജനുവരി 16ന് സൈനിക നീക്കം നടന്നുവെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൈന്യത്തിന്റെ ദേശസ്‌നേഹത്തെ സംശയിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന യാതൊരു നടപടിയും സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. സൈന്യത്തിന്റെ ദേശസ്‌നേഹത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ആന്റണി പറഞ്ഞു.

വാര്‍ത്ത വന്നതിനെ കുറിച്ച് സൈന്യം വിശദീകരണം നല്‍കിയിട്ടുണ്ട്. പതിവു സൈനിക പരിശീലനം മാത്രമാണ്‌ നടന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സൈനിക നീക്കം നടന്നെന്ന മാധ്യമവാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.

English summary
Dismissing the spook story as 'absolutely baseless', Defence Minister, A K Antony said that the Army will not do anything to undermine democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X