അനൂപിന്റെ സത്യപ്രതിജ്ഞ ഒമ്പതിന്?

ലീഗിന്റെ അഞ്ചാം മന്ത്രിയെ സംബന്ധിച്ച് തീരുമാനമൊന്നുമായില്ലെങ്കിലും അനൂപ് ജേക്കബ് ഒമ്പതിന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ധാരണയായതായാണ് സൂചന. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയാണെങ്കില്‍ രണ്ടു സത്യപ്രതിജ്ഞകളും അന്നു തന്നെ നടക്കും.
ലീഗിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങരുതെന്നായിരുന്നു കെപിസിസി നേതൃയോഗത്തില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന് കോട്ടമുണ്ടാക്കാത്ത തരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്നും ഇവര്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെടുത്തി നീട്ടിക്കൊണ്ടു പോവുന്നത് യുഡിഎഫിന് ദോഷം ചെയ്യുമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഈസ്റ്ററിന് തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനമായതെന്നും അറിയുന്നു












Click it and Unblock the Notifications