Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രിയറിയാതെ ശബരിമലയില്‍ ദേവപ്രശ്‌നം

Sabarimala
പത്തനംതിട്ട: ശബരിമലയില്‍ ദേവപ്രശ്‌നം ആരംഭിച്ചു. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവപ്രശ്‌നത്തെക്കുറിച്ചു ശബരിമല തന്ത്രിയെ അറിയിച്ചിട്ടില്ല. തന്ത്രിയ്ക്ക് പുറമേ ദേവസ്വം വകുപ്പിനോ ദേവസ്വം മന്ത്രിക്കോ ദേവപ്രശ്‌നത്തെ കുറിച്ച് അറിയില്ല.

തന്ത്രിയുടെ അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണു സാധാരണ ഗതിയില്‍ ദേവപ്രശ്‌നം നടത്താറ്. ശബരിമലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ ദൈവഹിതമറിയുക എന്നതാണ് ദേവപ്രശ്‌നത്തിന്റെ ലക്ഷ്യം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചിലരുടെ താത്പര്യ പ്രകാരമാണു ദേവപ്രശ്‌നം നടത്തുന്നതെന്നാണ് സൂചന. ബോര്‍ഡിനു രണ്ടു മാസം മാത്രം കാലാവധി ബാക്കി നില്‍ക്കെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്താനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ ഒറ്റ രാഖി താംബൂല പ്രശ്‌നം എന്ന സാധാരണ നടപടിക്രമം മാത്രമാണു നടത്തുന്നതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇതും തന്ത്രിയുടെ അനുവാദത്തോടെ മാത്രമേ പാടുള്ളൂ എന്നതാണ് കീഴ് വഴക്കം

2005 ജൂണ്‍ 16ന് ഇത്തരത്തില്‍ തന്ത്രിയെ അറിയിക്കാതെ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയിരുന്നു. അന്നത് വന്‍ വിവാദത്തില്‍ കലാശിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+