എന്റിക്ക ലെക്‌സി ഉടമകള്‍ സുപ്രീംകോടതിയിലേയ്ക്ക്

കപ്പല്‍ ഉപാധികളോടെ വിട്ടു കൊടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയ്‌ക്കെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
എന്റിക്ക ലെക്‌സിയെ സോപാധികം വിട്ടയയ്ക്കാനുള്ള ഉത്തരവിനെതിരെ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ കപ്പലിന് തീരം വിടാമെന്ന സിംഗിള്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യുകയായിരുന്നു.
കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും രാജ്യം വിട്ടാല്‍ ആവശ്യമുള്ളപ്പോള്‍ തിരിച്ചു വരുമെന്നതിന് എന്താണുറപ്പെന്ന് കോടതി ചോദിച്ചു. കപ്പല്‍ വിട്ടുകൊടുക്കുന്നത് കേസിന്റെ ഗതിയെ പ്രതികൂലമായി ബാധിക്കും എന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചത്.












Click it and Unblock the Notifications