ജഗതി വീണ്ടും വെന്റിലേറ്ററില്‍

നാഡീസംബന്ധമായ ചികിത്സകള്‍ക്കായി ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.
ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റാനായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യം ജഗതിയുടെ ബന്ധുക്കള്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയുമായി സംസാരിച്ചിരുന്നു. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ആന്റണി ചെയ്തുവെങ്കിലും നടന് നേരിയ പനിയനുഭവപ്പെട്ടതിനാല്‍ തത്കാലം വെല്ലൂരിലേയ്ക്ക് മാറ്റേണ്ടന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു.












Click it and Unblock the Notifications