Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ നെറ്റിന് കൂടുതല്‍ നിയന്ത്രണം

Cencer
വാഷിങ്ടണ്‍: ഇന്റര്‍നെറ്റിന് ഏറ്റവും കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന രാജ്യം ചൈനയോ ഗള്‍ഫ് രാജ്യങ്ങളിലേതെങ്കിലുമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി. ഫോറിന്‍പോളിസി ഡോട്ട് കോം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഓണ്‍ലൈനിലെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നതിനുവേണ്ടി ഇന്ന് ലോകത്ത് ലഭ്യമായ ഗാഡ്ജറ്റുകളില്‍ ഭൂരിഭാഗവും അമേരിക്കന്‍ കമ്പനികളാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അമേരിക്കന്‍ സെക്യൂരിറ്റി ഏജന്‍സി ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും ആശയവിനിമയ രീതികള്‍ ചോര്‍ത്തിയെടുക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം നേടാനുള്ള ശ്രമത്തിലാണെന്ന് വയേര്‍ഡ് മാഗസിനും വ്യക്തമാക്കിയിട്ടുണ്ട്.

ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം, സ്വകാര്യ ഇമെയിലുകള്‍, മൊബൈല്‍ എസ് എം എസുകള്‍, ഇന്റര്‍നെറ്റ് സെര്‍ച്ചുകള്‍ എന്നിവ കരസ്ഥമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സാറ്റലൈറ്റുകളുടെ സഹായത്തോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും എത്തിച്ചേരാനും വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചൈനയും ഗള്‍ഫ് രാജ്യങ്ങളും പ്രഖ്യാപിച്ച വിലക്കുകളാണ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്. അതേ സമയം അറിയിക്കാതെ കടന്നു വന്ന് ആവശ്യമായ രേഖകള്‍ ചോര്‍ത്തികൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണ് അമേരിക്കയ്ക്കുള്ളത്. ഇത് പലപ്പോഴും ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+