കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണത്തിനു പിന്നില്‍ ലാദന്‍

Google Oneindia Malayalam News

Osama
കറാച്ചി: ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിടാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്താണ്? അബോട്ടാബാദില്‍ ഒളിച്ചിരുന്ന ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ സംഘത്തിനു ലഭിച്ച തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് മുംബൈ ആക്രമണത്തില്‍ ലാദനും പങ്കുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലേക്കാണ്.

കൂടാതെ സയീദുമായി ഒസാമയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്-ബരാക് ഒബാമയുടെ മുന്‍ ഉപദേശകനായ ബ്രൂസ് റീഡെല്‍ അറിയിച്ചു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സയീദാണെന്നതിന് നിരവധി തെളിവുകളുണ്ട്. എന്നാല്‍ സയീദിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്താന്‍ വിമുഖത കാണിക്കുകയാണ്.

അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോ വിതരണ പാത തടസ്സപ്പെടുത്തുന്നതാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്ന് ജിയോ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സയീദ് ആരോപിച്ചു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അമേരിക്ക ഇത്തരമൊരു നീക്കം നടത്തുന്നത്.

സയീദിന്റെ തലയ്ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും വന്നിട്ടില്ല-പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

English summary
Hard evidence that Pakistan-based Lashkar-e-Taiba chief Hafiz Saeed was communicating with Osama bin Laden.The evidence also points to the then Al-Qaeda chief, Bin Laden, having played a key role in the 26/11 attacks in Mumbai in 2008 that killed 166 people and injured more than 300.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X