കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസിനുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തി

Google Oneindia Malayalam News

Oil Export
ദുബയ്: പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗ്രീസിലെ രണ്ടു പ്രമുഖ കമ്പനികള്‍ക്കുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിവെച്ചു. രാജ്യത്തെ പ്രമുഖ റിഫൈനറിങ് കമ്പനികളായ ഹെലെനിക് പെട്രോളിയവും മോട്ടോര്‍ ഓയില്‍ ഹെല്ലാസും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

അമേരിക്ക സാമ്പത്തിക ഉപരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയും യൂറോപ്യന്‍ യൂനിയന്‍ ഇറാന് പണം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പ്രതിസന്ധിയിലായതെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ മരവിപ്പിക്കുന്നതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും തുടരുകയാണ്. ജൂലൈ ഒന്നോടുകൂടി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് യൂനിയന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ക്ക് ഇറാന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട് നടത്താന്‍ സാധിക്കില്ല.

ഇറാനെതിരേയുള്ള ഉപരോധത്തിന് ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നത് അമേരിക്കയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എണ്ണ വില വര്‍ധനയാണ് രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്തനര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇറാനെ കുറിച്ച് പേടിക്കുന്നതോടൊപ്പം തന്നെ എണ്ണ വിലയെ കുറിച്ചും പേടിക്കേണ്ടതുണ്ട്. ഇപ്പോള്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ പ്രശ്‌നമൊന്നുമില്ലെങ്കിലും വരും ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കുക എണ്ണ വിലയായിരിക്കും.

English summary
The Islamic Republic of Iran has cut oil sales to two major Greek firms, Hellenic Petroleum and Motor Oil Hellas, after the companies defaulted on their crude purchases from Iran, Press TV reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X