മുന്മുഖ്യന്റെ പടമുപയോഗിച്ച് നടിയുടെ പെണ്‍വാണിഭം

ബഞ്ചാര ഹില്‍സ് പൊലീസാണ് ഇക്കാര്യം കേസ് പരിഗണിച്ച നാമ്പള്ളി കോടതിയെ അറിയിച്ചത്. ഇത് ഒരു സാധാരണ പെണ്‍വാണിഭ കേസല്ലെന്നും പ്രതി ഇടപാടുകാരേയും ഇരകളേയും നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലക്ഷമണ് റാവു കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. കേസിലെ മറ്റുപ്രതികളെ പിടികൂടാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ലക്ഷമണ് റാവു കോടതിയോട് അഭ്യര്‍ഥിച്ചു.
വിശാഖപട്ടണം സ്വദേശിയായ 20കാരിയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചുവെന്ന കുറ്റത്തിനാണ് താരയേയും കാമുകനേയും പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് നടിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നടി വൈഎസ്ആറിന് പൂച്ചെണ്ട് കൊടുക്കുന്ന ചിത്രം കണ്ടെത്തിയിരുന്നു. ഈ ചിത്രം കാണിച്ച് പ്രതി ഇടപാടുകാരെ വലയിലാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോട്ടോയ്ക്ക് പുറമേ പാന്‍ കാര്‍ഡുകളും കോണ്ടവും പൊലീസ് കണ്ടെടുത്തു.
എന്നാല്‍ നടി ചിന്നി കൃഷ്ണ എന്നയാള്‍ക്ക് വന്‍ തുക കടമായി കൊടുത്തിരുന്നുവെന്നും ഇത് മടങ്ങി കിട്ടാത്തതിനാല്‍ നടി അയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും പ്രതിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചു. പിന്നീട് ഈ പരാതി ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടി വഴങ്ങിയില്ല. ഇതിന് പ്രതികാരമായാണ് കള്ളക്കേസില്‍ കുടുക്കിയതെന്നായിരുന്നു നടിയുടെ വക്കീലിന്റെ വാദം.
കുറച്ച് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള താര ബഞ്ചാര ഹില്‍സിലുള്ള നവോദയ കോളനിയിലാണ് താമസിച്ചിരുന്നത്. ഇവിടെ നടിയും കാമുകനും ചേര്‍ന്ന് ഒരു വേശ്യാലയം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications