മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തരുത്
മുസാഫര്‍നഗര്‍: ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നതില്‍ നിന്ന് മുസ്ലീം സ്ത്രീകളെ വിലക്കിക്കൊണ്ട് ഫത്‌വ. ഇസ്‌ലാമിക പഠനകേന്ദ്രമായ ദേവ്ബന്ദിലെ ദാറുല്‍ ഉലും ആണ് ഇതു സംബന്ധിച്ച ഫത്‌വ പുറപ്പെടുവിച്ചത്.
ദാറുല്‍ ഉലുമിന് ലഭിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു ദാറുല്‍ ഉലും ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലര്‍ നടത്താന്‍ ശരിയത്ത് നിയമം അനുവദിക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം.
ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നത് ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു ഇതിന് ദാറുല്‍ ഉലും മറുപടി നല്‍കിയത്. മുസ്‌ലിം സ്ത്രീകള്‍ ഇത് തൊഴിലായി സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ല. പര്‍ദ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ നടത്താനനുവാദമില്ലെന്ന് ദാറുല്‍ ഉലൂമിന്റെ മുഫ്തി ആരിഫ് വ്യക്തമാക്കി.












Click it and Unblock the Notifications