കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സ്പ്രസ് വാര്‍ത്തയ്ക്കു പിറകില്‍ കേന്ദ്രമന്ത്രി

Google Oneindia Malayalam News

Sunday Guardian
ദില്ലി: ജനുവരി 16ന് ദില്ലിയിലേക്ക് സൈനിക നീക്കം നടന്നുവെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനു പിന്നില്‍ കളിച്ചത് യുപിഎ സര്‍ക്കാറിനെ ഒരു സീനിയര്‍ മന്ത്രിയാണെന്ന് സണ്‍ഡെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ വികെ സിങിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കുന്നതിനുവേണ്ടി നടത്തിയ ഗൂഡാലോചനയുടെ സൃഷ്ടിയാണ് വാര്‍ത്ത.

ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന അടുത്ത ബന്ധുവിനെ ഉപയോഗിച്ചാണ് മന്ത്രി ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്ക് വാര്‍ത്തയ്ക്കുവേണ്ട അടിസ്ഥാനകാര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടായില്ലെന്ന് പത്രം പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. വിവാദമായ ഈ വാര്‍ത്തയ്ക്കു പിന്നില്‍ കളിച്ചത് സര്‍ക്കാരാണെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഈ വാര്‍ത്ത നിഷേധിക്കുന്നത്. ലഭിച്ച തെളിവുകളെ വസ്തുതാപരമായി വിശകലനം ചെയ്തു. അതിനുശേഷമാണ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്- എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഗുപ്ത വ്യക്തമാക്കി.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഇത്തരമൊരു ആരോപണമുന്നയിച്ചിട്ടുണ്ട്. യുപിഎയിലെ സീനിയര്‍ മന്ത്രിയുടെ മകനാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയ്ക്കു പിന്നില്‍ കളിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

English summary
The sensational report in the Indian Express on Wednesday, may have been ‘masterminded’ by a senior minister in the UPA government, according to media accounts.Citing unidentified sources, the Sunday Guardian claims that the senior minister “tricked the (Indian Express) into running a baseless report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X