ജഗതിയുടെ നില മെച്ചപ്പെട്ടു

ജഗതി രാവിലെ കണ്ണു തുറന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ സമയത്ത് നടന്‍ ഭാര്യയെയും മകളെയും തിരിച്ചറിഞ്ഞുവെന്നും ഇവര്‍ അറിയിച്ചു.
നാഡീസംബന്ധമായ ചികിത്സകള്‍ക്കായി ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു












Click it and Unblock the Notifications