പാര്‍ട്ടിപത്രത്തില്‍ നിന്ന് വിഎസ് പുറത്ത്

ഇതിന് പകരമായി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഇറക്കുന്ന സ്മരണികയില്‍ വിഎസിന്റെ ലേഖനം ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് വിശദീകരണം. പാര്‍ട്ടിയിലെ വിഭാഗീയത ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടതിന്റെ പിറ്റേന്നു തന്നെയാണ് ദേശാഭിമാനി വിഎസിനെ ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 1964ല്‍ ഇറങ്ങിപോന്ന 32 സഖാക്കള്‍ ചേര്‍ന്ന് സി.പി.എം. രൂപീകരിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സപ്ലിമെന്റിലെഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സഖാക്കളുടെ ചിത്രവും ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.എങ്കിലും അവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു മലയാളിയായ വിഎസിന് സപ്ലിമെന്റില്‍ ഒരിടം നല്‍കാന്‍ പാര്‍ട്ടി മറന്നു പോയി.












Click it and Unblock the Notifications