ഫ്ലാറ്റ് കേസ്: നടി നവ്യാനായര്‍ ഹാജരാവണം

ശ്വാസ് ബില്‍ഡേഴ്‌സ് എന്ന കമ്പനി തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണമാരംഭിച്ച 'മസ്റ്റിക് ഹെറിറ്റേജ്' എന്ന പദ്ധതിയില്‍ രണ്ട് ഫ്ലാറ്റുകള്‍ വാങ്ങാമെന്ന് നവ്യ കരാര്‍ പ്രകാരം ഉറപ്പു നല്‍കിയെന്നാണ് പരാതി.
മുന്‍പ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ശ്വാസ് ബില്‍ഡേഴ്‌സിനെതിരെ നവ്യ പോലീസിന് പരാതി നല്‍കിയിരുന്നു.
തൃപ്പൂണിത്തുറയില്‍ മസ്റ്റിക് ഹെറിറ്റേജ് എന്ന പേരില്‍ പുതുതായി നിര്‍മ്മിയ്ക്കുന്നുണ്ടെന്ന് കാണിച്ച് ശ്വാസ് ബില്‍ഡേഴ്‌സ് തന്നെ സമീപിച്ചു.
ഇവിടെ മൂന്നു കിടപ്പുമുറികളുള്ള ഫ്ലാറ്റ് 23,93,600 രൂപയ്ക്ക് വാങ്ങാന്‍ താന്‍ ശ്വാസ് ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പു വച്ചുവെന്നും നവ്യ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനായി 9,60,000 രൂപ അഡ്വാന്‍സ് നല്‍കി.
എന്നാല്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി ശ്വാസ് ലിമിറ്റഡിന് ഇല്ലെന്നറിഞ്ഞതോടെ താരം ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications