കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുതീര്‍പ്പിനായി ഇറ്റാലിയന്‍ വൈദികര്‍?

  • By Nisha Bose
Google Oneindia Malayalam News

കൊല്ലം: കടലിലെ വെടിവയ്പ്പില്‍ രണ്ടു മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഒത്തുതീര്‍പ്പിനായി ഇറ്റാലിയന്‍ വൈദികര്‍ ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കൊല്ലത്തെത്തിയ ഇറ്റാലിയന്‍ വൈദികര്‍ കൊല്ലം രൂപതയിലെ ചില വൈദികരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. അതേസമയം ഇറ്റാലിയന്‍ വൈദികര്‍ വന്നത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായല്ലെന്ന് കൊല്ലം രൂപത അറിയിച്ചു.

ഇറ്റാലിയന്‍ വൈദികര്‍ തന്നെ സന്ദര്‍ശിച്ചതായി വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ അറിയിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നില്ലെന്നും പ്രാര്‍ഥന മാത്രമാണുണ്ടായതെന്നും ഇവര്‍ പറഞ്ഞു.

മുന്‍പ് നാവികരുടെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അഭിമുഖം വിവാദമായിരുന്നു. ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലായത്.

ഇറ്റലിക്കെതിരെ സംസ്ഥാനം തിരക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനെയും ആലഞ്ചേരി പിതാവ് വിമര്‍ശിച്ചുവെന്നും വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ഇറ്റാലിയന്‍ സൈനികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് ഗൗരവതരവും ദുഃഖകരവുമായ കാര്യമാണ്. അതു രണ്ടു രാജ്യങ്ങളും സമാധാനപരമായി പറഞ്ഞുതീര്‍ക്കണം. പാശ്ചാത്യശക്തികളെന്നും അമേരിക്കന്‍ ആധിപത്യമെന്നുമൊക്കെപ്പറഞ്ഞ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു.

അതേസമയം മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആലഞ്ചേരി പിതാവ് മധ്യസ്ഥശ്രമം നടത്തുമെന്ന റോമിലെ ഫീഡസ് വാര്‍ത്താ ഏജന്‍സിയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് സഭാ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ട് അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Italian priests visited Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X