കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്‌സ് സമരം

ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരത്തില്‍ അശുപത്രിയിലെ 400ഓളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കും.കഴിഞ്ഞ മാസം നഴ്‌സുമാരുടെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
നാല്‍പത് ദിവസത്തിനിടെ ഏഴ് തവണ നഴ്‌സുമാരുടെ പ്രതിനിധികള്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തി. മാനേജ്‌മെന്റുമായി നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.
വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേരളമൊട്ടാകെ വ്യാപിച്ച നഴ്‌സ് സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിന് ഇറങ്ങിയത്. വേതനം വര്‍ധിപ്പിക്കുക, ഡ്യൂട്ടിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.












Click it and Unblock the Notifications