നേതാക്കള്‍ തന്നിഷ്ടം കാട്ടുന്നു: റിപ്പോര്‍ട്ട്

എന്നാല്‍ റിപ്പോര്‍ട്ടില്‍ ഒരു സംസ്ഥാന ഘടകത്തിന്റെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശിച്ചിരിക്കുന്നത്. സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങള്‍ പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ തോല്‍വിയ്ക്ക് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി ഫണ്ട് വിനിയോഗത്തിലും ക്രമവിരുദ്ധമായ നടപടികള്‍ ദൃശ്യമാകുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കേണ്ട റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും വിമര്‍ശനമുണ്ട്. ഇതിന് പുറമേ നേതാക്കളുടെ പ്രവര്‍ത്തന രീതിയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തോല്‍വിക്കു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം ലീഗ് മലപ്പുറത്ത് നേടിയ വന്‍ വിജയവും സംഘടനാപരമായ ചില വീഴ്ചകളുമാണ് എല്‍ഡിഎഫിനെ അധികാരത്തിലേറുന്നതില്‍ നിന്നകറ്റിയത്. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ റിപ്പോര്‍ട്ട് എന്നിവയാണ് ഇന്നലെ ജനറല്‍ സെക്രട്ടറി കാരാട്ട് അവതരിപ്പിച്ചത്. ഇതിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കും.












Click it and Unblock the Notifications