കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയീദിനെ തൊടാനാവില്ലെന്ന് പാകിസ്താന്‍

Google Oneindia Malayalam News

Hafiz
ഇസ്ലാമാബാദ്: തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിനെതിരേ നടപടിയെടുക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പാകിസ്താന്‍. വ്യക്തമായ തെളിവുകളില്ലാതെ സയീദിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച യുഎസ് നടപടിയെ വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് ശക്തമായ ഭാഷയില്‍ അപലപിച്ചു.

സയീദിനെയും സഹപ്രവര്‍ത്തകനായ അബ്ദുര്‍ റഹ്മാന്‍ മാക്കിയെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇത്രയും വലിയ തുക ഓഫര്‍ ചെയ്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സയീദിനെതിരേ വ്യക്തമായ തെളിവില്ലാതെ നടപടിയെടുക്കാന്‍ പാകിസ്താന്‍ സാധിക്കില്ല.

മുംബൈ ആക്രമണത്തിലെ പ്രധാനപ്രതികളിലൊരാളായ സയീദിനെ വ്യക്തമായ തെളിവുകളില്ലെന്ന കാരണം പറഞ്ഞ ലാഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതാണ്. സര്‍ക്കാറിന് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ മാനിക്കേണ്ടതുണ്ട്. കോടതികളെ മറികടന്നു കൊണ്ട് സയീദിനെ ജയിലിലടയ്ക്കാന്‍ സാധിക്കില്ല.

ജമാത് ഉദ് ദാവ എന്ന സംഘടനയുടെ കീഴില്‍ സയീദ് ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാകിസ്താന്‍ രഹസ്യാന്വേഷണ സേനയുടെ പിന്തുണയോടെയാണ്. അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച വാര്‍ത്തയോട് പ്രതികരിക്കാന്‍ സയീദ് ജിയോ ടിവിയുടെ ഓഫിസില്‍ നേരിട്ടെത്തിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ജമാത് ഉദ് ദാവയെ നിരോധിച്ചതിനെ തുടര്‍ന്ന് സയീദിനെ വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും കോടതി വിധിയെ തുടര്‍ന്ന് മോചിപ്പിച്ചു. ഇപ്പോള്‍ യുഎന്‍ രേഖകളില്‍ തീവ്രവാദിയായി പ്രഖ്യാപിച്ച സയീദ് പാകിസ്താനില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. അല്‍ക്വയ്ദ നേതാവ് ഉസാമ ബിന്‍ലാദനുമായി സയീദിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

English summary
Us cannot take action against LeT founder Hafeez Saeed without concrete proof, Pakistan today said that even the US does not possess any evidence linking the Jamaat-ud-Dawah chief to terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X