എംഎല്‍എയെ മോചിപ്പിക്കാന്‍ ചര്‍ച്ച
ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ബിജു ജനതാദള്‍ എംഎല്‍എയെയും ഇറ്റാലിയന്‍ പൗരന്‍ പവോലോ ബൊസുസ്‌കോയെയും മോചിപ്പിക്കാനായി മാവോവാദികളുമായി സര്‍ക്കാര്‍ ചര്‍ച്ച പുനരാരംഭിച്ചു.
ആഭ്യന്തര സെക്രട്ടറി യു.എന്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ സംസ്ഥാനം നിയോഗിച്ച മൂന്നംഗ സംഘമാണ് മാവോവാദികള്‍ നിര്‍ദേശിച്ച മധ്യസ്ഥരായ ബി.ഡി. ശര്‍മയുമായും ദണ്ഡപാണി മൊഹന്തിയുമായും ചര്‍ച്ച നടത്തിയത്.
ഇവരുടെ മോചനത്തിനായി ജയലിലുള്ള 27 പേരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിട്ടയയ്ക്കാന്‍ തീരുമാനിച്ചവരുടെ പേരുകളായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയമായത്.
അതിനിടെ ബിഹാറില്‍ മാവോവാദികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെയും മൂന്ന് തൊഴിലാളികളെയും തട്ടിക്കൊണ്ടുപോയി. ബിഹാറിലെ ജാമൂയി ജില്ലയിലാണ് സംഭവം. 10 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഇവരെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.












Click it and Unblock the Notifications